Search This Blog

പാൻ കാർഡ്

വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച മാർഗ്ഗമാണ് പാൻകാർഡ് (Permanent Account Number card). ഇത് ഇന്ത്യയിൽ ഒരു നികുതി ദാതാവിനു നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യ (National Identification Number) ആണ്. ഒരു സീരിയൽ നമ്പറിൽ ഒരു കാർഡ്‌ മാത്രമേ രാജ്യത്ത് ഉണ്ടാകൂ. ഒരു വ്യക്തിയുടെ വിറ്റു വരവ് ഇൻകം ടാക്സ് പരിധിക്കുള്ളിലാണ് എങ്കിൽ ആവ്യക്തി പാൻ    കാർഡ്‌ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ് . അത് പോലെ ഇപ്പോൾ ചില ബാങ്കുകളിൽ അക്കൗണ്ട്‌ തുടങ്ങാനും ഇന്ത്യയിൽ ഇൻവെസ്റ്റ്‌ ചെയ്യാനും പാൻ കാർഡ്‌ നിർബന്ധമാണ്‌ . ഇൻകം ടാക്സ് ഡിപ്പാർട്മെൻറ് ആണ് പാൻ കാർഡ്‌ നൽകുന്നത്.

source: വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാൻ കാർഡിൻറെ ഘടന


PAN structure is as follows: AAAAA9999A: ആദ്യ 5 അക്ഷരങ്ങളും, പിന്നെ 4 അക്കങ്ങളും, അവസാനത്തേത് അക്ഷരവുമായിരിക്കും.
ഓരോന്നിനും കൃത്യമായ സൂചനകളുണ്ട്
മുകളിലെ ഘടന പിന്തുടരുന്നില്ലെങ്കിൽ ആ കാർഡിന് സാധുതയില്ല

നാലാമത്തെ അക്ഷരം താഴെ വരുന്ന ഏതെങ്കിലും മേഖലയുമായി ബന്ധപ്പെട്ട അക്ഷരമാവും.

C — Company
P — Person
H — HUF(Hindu Undivided Family)
F — Firm
A — Association of Persons (AOP)
T — AOP (Trust)
B — Body of Individuals (BOI)
L — Local Authority
J — Artificial Juridical Person
G — Govt

The fifth character of the PAN is the first character (a) of the surname / last name of the person, in the case of a "Personal" PAN card, where the fourth character is "P" or (b) of the name of the Entity/ Trust/ Society/ Organisation in the case of Company/ HUF/ Firm/ AOP/ BOI/ Local Authority/ Artificial Jurdical Person/ Govt, where the fourth character is 

"C","H","F","A","T","B","L","J","G".

Nowadays, the DOI (Date of Issue) of PAN card is mentioned at the right (vertical) hand side of the photo on the PAN card.
19 ഇന ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധം...

PAN Card in 4 Days (പാൻ കാർഡ് 7 ദിവസത്തിനുള്ളിൽ)

കൃത്യമായ അപേക്ഷ സമര്‍പ്പിച്ചാല്‍ മൂന്ന്‍ ദിവസത്തില്‍ പാന്‍ നമ്പറും,
നാലാമത്തെ ദിവസം പാൻകാർഡ് ഇമെയിൽ ആയും ലഭിക്കുന്നതാണ്.


പാൻകാർഡിനെക്കുറിച്ച് അറിയേണ്ടതെല്ലാം
*പാൻ‌കാർഡ് എന്ത്? എന്തിന് ?? (PAN-Permanent Account Number)
ഇപ്പോൾ സാധാരണയായി എല്ലാവർക്ക‌ും ആവശ്യമായി വര‌ുന്ന ഒന്നാണ്‌ പാൻ‌കാർഡ്. ആദായ നിക‌ുതി അടയ്‌ക്ക‌ുവാന‌ും റിട്ടേൺ ഫയൽ ചെയ്യാന‌ും പാൻ‌നമ്പർ നിർബന്ധമാണ്. ഇന്ത്യയിൽ ഒരാൾക്ക് ഒര‌ു പാൻ‌നമ്പർ മാത്രമേ ഉണ്ടാക‌ൂ. ഒന്നിലധികം പാൻ‌കാർഡ് എട‌ുക്ക‌ുന്നത് ശിക്ഷാർഹമായ ക‌ുറ്റമാണ്.
പാൻ നമ്പർ – ആദ്യ 5 അക്ഷരങ്ങള‌ും പിന്നെ 4 അക്കവ‌ും പിന്നെ 1 അക്ഷരവ‌ുമായി മൊത്തം 10 അക്കം ആയിരിക്ക‌ും

പാൻ‌കാർഡ് ഏതെല്ലാം മേഖലകളിൽ ആവശ്യമായി വര‌ും?

-ഒര‌ു ലക്ഷം ര‌ൂപയിൽ ക‌ൂട‌ുതൽ വില വര‌ുന്ന സാധനങ്ങൾ വാങ്ങ‌ുവാൻ
-അഞ്ചുലക്ഷത്തിൽ കൂട‌ുതൽ വിലയുള്ള സ്ഥലം വാങ്ങ‌ുന്നതിന‌ും വിൽ‌ക്ക‌ുന്നതിന‌ും
-ബാങ്ക് ലോൺ കൈപ്പറ്റ‌ുവാൻ
-രജി‌സ്ട്രേഷൻ ആവശ്യമായ മോട്ടോർ വാഹനങ്ങൾ വാങ്ങ‌ുന്നതിന‌്
-ലോട്ടറി സമ്മാനത്തുക കൈപ്പറ്റ‌ുവാൻ
-ശമ്പളം കൈപ്പറ്റ‌ുന്നവർക്ക് സാലറി അക്കൌണ്ട് ആവശ്യത്തിന്
-ഹോട്ടൽ/റസ്റ്റോറന്റ‌ുകളിൽ ബിൽ 25000 (ഇര‌ുപത്തിഅഞ്ചായിരം) ര‌ൂപയിൽ ക‌ൂട‌ുതലായാൽ
-ഇൻ‌ഷ‌ൂറൻസ്/ LIC പ്രീമിയം 50000 (അമ്പതിനായിരം) ര‌ൂപയ്‌ക്ക‌ു മ‌ുകളിൽ അടയ്‌ക്കേണ്ട‌ുന്ന സാഹചര്യത്തിൽ
-കയറ്റ‌ുമതിയ‌ും ഇറക്ക‌ുമതിയും ചെയ്യുന്നതിന് (Exporting & Importing)
-ദേശസാൽ‌കൃത ബാങ്ക‌ുകളിൽ / പോ‍സ്റ്റ്‌ഓഫീസിൽ അമ്പതിനായിരം ര‌ൂപയിൽ ക‌ൂട‌ുതൽ തുക നിക്ഷേപിക്ക‌ുന്നതിന‌ും പിൻ‌വലിക്ക‌ുന്നതിന‌ും ട്രാൻ‌സ്‌ഫർ ചെയ്യ‌ുന്നതിന‌ും
-ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്ത‌ുന്നതിന്
-പോസ്റ്റ്‌ഓഫീസിൽ അമ്പതിനായിരം ര‌ൂപയിൽ ക‌ൂട‌ുതൽ വര‌ുന്ന നിക്ഷേപപദ്ധതികളിൽ അംഗമാവാൻ
-സേവിംഗ്സ് ബാങ്ക് അക്കൌണ്ട‌ുകൾ ത‌ുടങ്ങാൻ (സഹകരണ ബാങ്ക് ഉൾപ്പെടെ)
-അമ്പതിനായിരം ര‌ൂപയിൽ ക‌ൂട‌ുതൽ വര‌ുന്ന ബാങ്ക് ഡ്രാഫ്‌റ്റ‌ുകൾ (DD) എട‌ുക്കാൻ
-ബാങ്ക‌ുകളിൽ സ്വർണ്ണസമ്പാദ്യ പദ്ധതി പോല‌ുള്ള നിക്ഷേപപദ്ധതികളിൽ അംഗമാവാൻ
-മ്യൂച്ചൽ ഫണ്ട് പോല‌ുള്ള നിക്ഷേപപദ്ധതികളിൽ അംഗമാവാൻ
-ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്ക‌ുവാൻ
-വിദേശയാത്രയ്‌ക്കായി ഇര‌ുപത്തിഅഞ്ചായിരം രൂപയിൽ ക‌ൂട‌ുതൽ ചിലവാക്ക‌ുമ്പോൾ
-ഒര‌ു ലക്ഷം ര‌ൂപയ്‌ക്ക് മ‌ുകളിൽ സ്വർണ്ണം വാങ്ങുവാൻ
മ‌ുകളിൽ പറഞ്ഞ ഏതെങ്കില‌ും കാര്യങ്ങൾ നിങ്ങള‌ുടെ ജീവിതത്തിൽ വര‌ുന്ന‌ുണ്ടെങ്കിൽ പാൻ‌നമ്പർ നിർബന്ധമാണ്. ഭാവിയിൽ ക‌ൂട‌ുതൽ മേഖലകളിലേക്ക് പാൻ കാർഡ് ആവശ്യമായി വര‌ും
പാൻ‌കാർഡ് എട‌ുക്കാൻ വര‌ുമാനം ഉണ്ടായിരിക്കണമെന്നോ, പാൻ‌കാർഡ് ഉണ്ടെങ്കിൽ നിക‌ുതി നൽ‌കണമെന്നോ, ആദായ നിക‌ുതി റിട്ടേൺ സമർപ്പിച്ചിരിക്കണമെന്നോ നിർബന്ധമില്ല.*

No comments:

GST SUVIDHA & PAN SEVENA KENDRAM

Labels

GSP and Pan Sevena Kedra

GSP and Pan Sevena Kedra